സഫാ ജ്വല്ലറിയുടെ പതിനൊന്നാമത് റീട്ടയിൽ ഷോറൂം അരീക്കോട് ഉദ്ഘാടനം ചെയ്തു.
5600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ച ഏറനാട്ടിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം അരീക്കോട് പ്രവർത്തനമാരംഭിച്ചു. ജെം & ജ്വല്ലറി രംഗത്ത് റീട്ടെയിൽ, ഹോൾസെയിൽ, മാനുഫാക്ചറിങ്ങ്, ഡിസൈനിങ്ങ്, റിഫൈനറി മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഫാ ജ്വല്ലറി സ്ഥാപനങ്ങളിൽ പതിനൊന്നാമത്തേതാണ് അരീക്കോട് ഷോറൂം. ജ്വല്ലറി ഹോൾസെയിൽ രംഗത്ത് പ്രവർത്തിക്കന്ന ‘LOROL’ , സ്വർണ്ണാഭരണ നിർമ്മാണ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യയുമായി പ്രവർത്തിക്കുന്ന സഫാ മാനുഫാക്ചറിങ്ങ്, ജ്വല്ലറി മേഖലയ്ക്കാവശ്യമായ വിവിധ പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന INSTITUTE OF GEMS & JEWELLERY(IGJ), ജ്വല്ലറി ഡിസൈനിങ്ങ് പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന ഡിസൈൻ സ്റ്റുഡിയോ, ഏറ്റവും മികച്ച റിഫൈനറി സംവിധാനം എന്നിവ സഫാജ്വല്ലറി സ്ഥാപനങ്ങളിൽ ചിലതാണ്. കൂടാതെ സഫാ ഗ്രൂപ്പിന്റെ വൈവിദ്ധ്യവൽക്കരണ പ്രോജക്റ്റ് ആയ Cozmedics ന് കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി ഏഴ് ഷോറൂമുകളുണ്ട്. സഫാ ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ജ്വല്ലറി ഷോറൂം ഗൂഡല്ലൂരിൽ ഉൽഘാടനത്തിന് തയ്യാറായിവരുന്നു.
ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വെഡിങ്ങ് വിഭാഗം ഉദ്ഘാടനം പി.കെ ബഷീർ എം.എൽ.എ യും പ്രീമിയം സെക്ഷൻ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ യും ഡയമണ്ട്-പ്രഷ്യസ് സ്റ്റോൺ സെക്ഷൻ വി.കെ.സി മമ്മദ് കോയയും നിർവഹിച്ചു. ചടങ്ങിൽ സഫാഗ്രൂപ് എം.ഡി കെ. ടി. എം.എ സലാം അധ്യക്ഷത വഹിച്ചു.
പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, സിൻഡിക്കേറ്റ് അംഗം (കാലിക്കറ്റ് യൂണിവേഴ്സിറ്റി),
താമരശ്ശേരി രൂപതാ ചാൻസിലർ റവറന്റ് ഫാദർ ബെന്നി മുണ്ടനാട്ട് എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.
അന്താരാഷ്ട്ര ഫുട്ട്ബാളർ . യു ഷറഫലി, പ്രശസ്ത ഗാനരചയിതാവ്-സംവിധായകൻ . കെവി അബൂട്ടി, ഒ.അബ്ദുള്ള, .ലിജുമോൻ (പോലീസ് സർക്കിൾ ഇൻസ്പെക്റ്റർ) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ജില്ലാപഞ്ചായത്ത് അംഗങ്ങളായ .അഡ്വ: പി.വി മനാഫ്, എം.പി ശരീഫ ടീച്ചർ, ശ്രീമതി സുഭദ്ര ശിവദാസൻ, റൈഹാന കുറുമാടൻ, കെ.ടി അഷ്റഫ് എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉസ്മാൻ പി.വി(കാവനൂർ ഗ്രാമപഞ്ചായത്ത്), ജിഷ സി(ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്), മുംതാസ് ഇ(ചീക്കോട് ഗ്രാമപഞ്ചായത്ത്), സഫിയ എം.സി(കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്) തുടങ്ങിയവർ പ്രസംഗിച്ചു.
കൂടാതെ കെ.ഷിബിൻ ലാൽ, മെമ്പർ ബ്ലോക്ക് പഞ്ചായത്ത്, സുഹൂദ് മാസ്റ്റർ, മെമ്പർ അരീക്കോട് ഗ്രാമപഞ്ചായത്ത്, വി.എ നാസർ കെ.വി.വി.ഇ.എസ് പ്രസിഡന്റ്, . എം.പി അബ്ദുൽറഷീദ്, ലുഖ്മാൻ അരീക്കോട് എന്നിവരും സന്നിഹിതരായിരുന്നു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപഞ്ചായത്തുകളായ അരീക്കോട്, കുഴിമണ്ണ, എടവണ്ണ, ചീക്കോട്, ഊർങ്ങാട്ടിരി,കാവനൂർ എന്നിവിടങ്ങളിലെയും ഇക്കാലമത്രയുമുള്ള എല്ലാ പ്രസിഡന്റുമാർക്കും (77 പേർ) പ്രത്യേകം രൂപകൽപന ചെയ്ത സ്മരണിക പി.കെ ബഷീർ എം.എൽ.എ , വി കെ സി മമ്മദ് കോയ, ലിന്റോ ജോസഫ് എം.എൽ.എ, പ്രൊഫസർ എൻ.വി അബ്ദുറഹിമാൻ, റവ.ഫാദർ ബെന്നി മുണ്ടനാട്ട്, സഫാഗ്രൂപ് ഡയറക്ടർമാരായ കെ.ടി മുസ്തഫ, കെ.ടി ഹംസ, കെ.ടി ഉസ്മാൻ, കെ,ടി അബ്ദുൽകരീം, കെ.ടി അബ്ദുൽ നാസർ, കെ.ടി മുഹമ്മദ് ഹനീഫ എന്നിവർ വിതരണം ചെയ്തു.
ഉദ്ഘാനത്തോടനബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ പത്തു ഭാഗ്യശാലികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനമായി ലഭിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ഡി.ജി.എം ശ്രീ.കെ.ടി അബ്ദുൽ മജീദ് സ്വാഗതവും, പി.ആർ.എം ശ്രീ. മുഹമ്മദ് ഹസ്സൻ പി നന്ദിയും പറഞ്ഞു.
ഉദ്ഘാനടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷണീയമായ സമ്മാനങ്ങളും വിവിധ ഓഫറുകളും മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments