ad

Ticker

6/recent/ticker-posts

മാവോയിസ്റ്റ് ഭിഷണി നേരിടുന്ന മേഖലയിൽ പോലിസിന് കരുത്തിൻ്റെ കാവലുമായി ഗൂർഖയെത്തി. ഇനി കാടും മലകളും താണ്ടി പട്രോളിങ് നടത്താം.

 


മാവോയിസ്റ്റ് വേട്ട ഇനി കളി കാര്യമാകും. പോലിസിന് കരുത്തിൻ്റെ കാവലുമായി ഗൂർഖയെത്തി.

മാവോയിസ്റ്റ് ഭിഷണി നേരിടുന്ന മേഖലയിൽ പോലിസിൻ്റെ പ്രവർത്തനം

കാര്യക്ഷമമാക്കുന്നതിനാണ് കരുത്തുറ്റ  വാഹനമായ ഗൂർഖയുടെ രംഗപ്രവേശം. 

മലപ്പുറം  ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളിലാണ് ആത്യാധുനിക സംവിധാനത്തിലുള്ള ഗൂർഖ എന്ന വാഹനമെത്തിയിട്ടുള്ളത്. കാടും മലയും അനായാസം കയറാനും, മണൽ പ്രദേശത്തും ബോണറ്റു വരെയുള്ള വെള്ളത്തിലും അനായാസം വാഹനത്തിന് സഞ്ചരിക്കാനാകും. 



പോലിസിനെ നവീകരിക്കുന്നതിനും മാവോയിസ്റ്റ് വേട്ട ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് 48 ഈ വാഹനങ്ങളാണ് നൽകിയിട്ടുള്ളത്. കാളികാവിന് പുറമെ കരുവാരക്കുണ്ട് ,നിലമ്പൂർ, വഴിക്കടവ്, എടക്കര, അരീക്കോട്, മേലാറ്റൂർ, പാണ്ടിക്കാട് എന്നീ പോലിസ് സ്റ്റേഷനുകളിലാണ് ഗൂർഖയെത്തിയിട്ടുള്ളത്.

Post a Comment

0 Comments