മലപ്പുറം: കേരള ബില്‍ഡിംഗ് ഓര്‍ണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വ്യാഴഴ്ച കോട്ടക്കലില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിക്കും. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള നികുതി കുടിശ്ശികയുടെ പേരില്‍ വന്‍ തുക പിഴയും പലിശയും അടക്കാന്‍ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെട്ടിട ഉടമകള്‍ക്ക് വിഷയം ഏറെ പ്രതിസന്ധി സൃഷ്ടിച്ചെന്നും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇല്‍യാസ് വടക്കന്‍, കൈനിക്കര മുഹമ്മദ് കുട്ടി, എ എം ഹംസ പങ്കെടുത്തു.


0 Comments