43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി മലമുകളിൽ എത്തി. രക്ഷാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നൽകുകയും തുടർന്ന് സുരക്ഷാ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ച് ബാബുവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു. രാവിലെ 9.30 ന് ആരംഭിച്ച രക്ഷാപ്രവർത്തന൦ 40 മിനിറ്റ് ദൈർഖ്യമെടുത്താണ് പൂർത്തിയായത്.
മലമുകളിലെത്തിച്ച ബാബുവിനെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ കഞ്ചിക്കോട് BEML - ലെ ഹെലിപ്പാഡിൽ ഇറക്കി അവിടുന്ന് റോഡ് മാർഗം ജില്ലാ ആശുപത്രിയിൽ എത്തിക്കാനുള്ള തീരുമാനം പരിഗണനയിലുണ്ട്. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച് രക്ഷാ സംഘത്തിൽ നിന്നും സന്ദേശം ലഭിച്ച ശേഷമായിരിക്കും ഏത് രീതി സ്വീകരിക്കണമെന്നതിൽ അന്തിമ തീരുമാനം എടുക്കുക. പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷമാകും ഇക്കാര്യം പരിഗണിക്കുക.

0 Comments