ad

Ticker

6/recent/ticker-posts

അധ്യാപക കലോത്‌സവങ്ങൾക്ക് തുടക്കം കുറിച്ചു.

 


മലപ്പുറം:കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന കലാ മേളയുടെ മലപ്പുറം ഉപജില്ലാ തല മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ഉപജില്ലയിലെ അധ്യാപകർക്കായി ഫെബ്രുവരി 9, 10 തിയ്യതികളിലായി മലപ്പുറം ഖാഇദെ മില്ലത്ത് സൗധത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ആദ്യദിനത്തിൽ വിവിധ രചന മത്സരങ്ങളായ

കഥ രചന, വാട്ടർ കളർ, എംബ്രോയ്ഡറി,

കവിതാ രചന, വെജിറ്റബിൾ പ്രിൻറ്, പെൻസിൽ ഡ്രോയിങ്ങ് എന്നിവ നടന്നു. 10 ന് സ്‌റ്റേജ് മത്സരങ്ങളായ മാപ്പിളപ്പാട്ട്, ലളിതഗാനം, മോണോ ആക്ട്, ദേശഭക്തി ഗാനം, നാടൻപാട്ട്, പ്രസംഗം എന്നിവ അരങ്ങേറും. 

കലോത്സവം ജില്ലാ പ്രസിഡണ്ട് മജീദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു. ടി.എം ജലീൽ, ഷാജഹാൻ വാറങ്കോട്, എം സലീം , വി ടി ശിഹാബ് , സി എച്ച് ഇബ്രാഹിം സലാം ഒട്ടുമ്മൽ, സലാം കെ.എം, റിയാസ് എം പി, ഫവാസ് കെ വി, ജൗഹർ, ഷംസുദ്ദീൻ സി എസ് പ്രസംഗിച്ചു.

Post a Comment

0 Comments