മലപ്പുറം: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ കൊടിഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടത്തില്‍ അനധികൃതമായി പതിപ്പിച്ച ബോര്‍ഡ് എടുത്ത് കളയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വിവരാവകാശ പ്രകാരം കൊടിഞ്ഞി സ്വദേശി പഞ്ചായത്ത് സംരക്ഷണ സമിതി കണ്‍വീനര്‍ കെ പി കെ തങ്ങള്‍ നല്‍കിയ അപേക്ഷയില്‍ കെട്ടിടം ഗ്രാമപഞ്ചായത്തിന്റെതാണെന്നും ഭരണസമിതിയുടെയും മെഡിക്കല്‍ ഓഫീസറുടെയും അനുമതിയില്ലാതെയാണ് എഴുതിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എഴുതിയ ബോര്‍ഡ് മാറ്റാന്‍ ഗ്രാമപഞ്ചായത്ത് നടപടിയെടുത്തിട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി, തദ്ദേശ മന്ത്രി, ജില്ലാ കലക്ടര്‍, ഡി എം ഒ, ഡി ഡി പി, തിരൂര്‍ ആര്‍ ഡി ഒ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇതില്‍ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. യു ഡി എഫാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ പി കെ മുഹമ്മദ് കുട്ടി, കണ്‍വീനര്‍ കെ പി കെ തങ്ങള്‍, കെ ഗോപാലന്‍, പി മോഹനന്‍, പി ഹുസൈന്‍ പങ്കെടുത്തു.


0 Comments