ബെംഗളൂരു: കർണാടകയിലെ തുംകുരു ജില്ലയ്ക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു. ശനിയാഴ്‌ച രാവിലെയാണ് സംഭവം. പാവഗഡ താലൂക്കിൽ പാലാവള്ളി ഘട്ടിലാണ് അപകടം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ബസിലുണ്ടായിരുന്ന 25ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാവഗഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

0 Comments