ad

Ticker

6/recent/ticker-posts

ഓവര്‍ടേക്ക് ചെയ്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ്


പട്ടാമ്പി വിളയൂരിൽ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ  ദൃശ്യങ്ങള്‍ പുറത്തുവന്നു. വിളയൂര്‍ സെന്ററില്‍ വ്യാഴാഴ്ച വൈകുന്നേരം 7.30 നായിരുന്നു അപകടം. ഇടതുവശം ചേര്‍ന്നു പോയ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കെഎസ്ആര്‍ടിസി ബൈക്ക് ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. യാത്രക്കാരന്‍ റോഡിനു നടുവിലേക്ക് തെറിച്ചുവീണു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. ബൈക്ക് യാത്രക്കാരനായ മലപ്പുറം കൊളത്തൂര്‍ സ്വദേശി സതീഷ് കുമാറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു.  ബസ് കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments