ad

Ticker

6/recent/ticker-posts

കാവനൂര്‍ പീഡനം: ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നു; കെ. സുരേന്ദ്രന്‍



മലപ്പുറം: കാവനൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, തളര്‍ന്നു കിടക്കുന്ന അമ്മയും മകളുമടങ്ങിയ നിസ്സഹായരായ കുടുംബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇരകള്‍ക്ക് നീതി ലഭ്യമാക്കേണ്ട പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ജില്ലയിലെ ഒരു ജനപ്രതിനിധി പോലും ഇതുവരെ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. മുസ്ലീം ലീഗും സിപിഎമ്മും ഒറ്റക്കെട്ടായാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃയോഗത്തിലും കാവനൂര്‍ പീഡനം മുഖ്യ അജണ്ടയാക്കി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. രശ്മില്‍ നാഥ്, ബിജെപി എ. നാഗേഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സിജിശങ്കര്‍, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, കെ. രാമചന്ദ്രന്‍, ഗീതാ മാധവന്‍, എന്‍. ശ്രീ പ്രകാശ്, കെ.കെ. സുരേന്ദ്രന്‍, ടി.പി. സുല്‍ഫത്ത്, മേഖലാ ജനറല്‍ സെക്രട്ടറി എം. പ്രേമന്‍ മാസ്റ്റര്‍, മേഖലാ വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജീവ് കല്ലം മുക്ക്, എന്‍. അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി ബീനാ സന്തോഷ്, ജില്ലാ ട്രഷറര്‍ ബാബുരാജ് മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments