നിലമ്പൂർ പാത്തിപ്പാറയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറിൽ വീണ കാട്ടുപന്നികളെ വനപാലകർ എത്തി വെടിവെച്ചുകൊന്നു., മൂന്ന് കാട്ടുപന്നികളാണ് 15 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണത്. കിണർ ഉടമയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൂന്ന് മണിയോടെയാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.തുടർന്ന് കിണറ്റിൽ നിന്നും പുറത്തെടുത്ത് വനംപാലകർ കുഴിച്ചിടുന്നതിനായി, കൊണ്ടുപോയി, മണ്ണെണ്ണ ഒഴിച്ച്കുഴിച്ചിടുമെന്ന് പനയംകോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ, സജീവൻ പറഞ്ഞു, പാത്തിപ്പാറ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് കാണിച്ച് നിരവധി തവണ കർഷകർ പരാതി നൽകിയിട്ടുണ്ടെന്നും, മേഖലയിൽ കാട്ടുപന്നി രൂക്ഷമായതിനാലാണ് കിണറ്റിൽ വീണ പന്നികളെ വെടിവെച്ച് കൊന്നതെന്നും അദ്ദേഹം പറഞ്ഞു .'ലൈസൻസ് തോക്കുള്ള എടക്കര സ്വദേശി സണ്ണി മാത്യുവാണ് പന്നികളെ വെടിവെച്ചത്, ഇന്ന് പുലർച്ചെയാണ് നായ്ക്കൾ ഓടിക്കുന്നതിനിടിയിൽ.മൂന്ന് കാട്ടുപന്നികൾ ആൾമറയില്ലാത്ത 15 അടി താഴ്ച്ചയുള്ള നിർമ്മാണത്തിലിരിക്കുന്ന പിലായി തൊടിക ഷംസിജന്റെ കിണറ്റിൽ വീണത്, തുടർന്ന് വനപാലകരെ വിവരമറിയിച്ചു, ഇതെ തുടർന്നാണ്. വനപാലകർ പന്നികളെ വെടിവെയ്ക്കാനുള്ള തയ്യാറെടുപ്പുമായി എത്തിയത്, പന്നികളെ കിണറ്റിൽ വെച്ച് തന്നെ വെടിവെച്ച് കൊന്ന ശേഷമാണ്, കയർ കുരുക്ക്. ഇട്ട് പുറത്തെടുത്തത്.5 മാസം പ്രായം തോന്നിക്കുന്ന പന്നികൾക്ക് 20 കിലോക്ക് മുകളിൽ തൂക്കം ഉണ്ടാകും ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.അനൂപ്. ഡ്രൈവർ എൻ, ഷെമീർ. വാച്ചർ പി.ജെ.സെബാസ്റ്റ്യൻ എന്നിവരുമുണ്ടായിരുന്നു.

0 Comments