ad

Ticker

6/recent/ticker-posts

എസ് വൈ എസ് സംഘകൃഷി; ആദ്യഘട്ടം വിളവെടുത്തു


കോട്ടക്കല്‍ : എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തുന്ന സംഘകൃഷിയുടെ ആദ്യഘട്ടം വിളവെടുപ്പ് നടത്തി. കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, യുവാക്കളെ കൃഷി തത്പരരാക്കുക, വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക, തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുക തുടങ്ങിയവ ലക്ഷ്യമാക്കി പെരുമണ്ണ പഞ്ചായത്തിലെ ചിറക്കലില്‍ രണ്ട് ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്.

ജില്ലയിലെ വിവിധ സോണുകളില്‍ നിന്നുള്ള സാന്ത്വനം വളണ്ടിയര്‍മാരും ടീം ഒലീവ് സന്നദ്ധ സംഘം അംഗങ്ങളുമാണ് കൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പറവന്നൂര്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി കെ ശംസു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ, കൃഷി അസിസ്റ്റന്റ് മനോജ് ആശംസിച്ചു. അ്ബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, സയ്യിദ് സീതിക്കോയ തങ്ങൾ, വാർഡ് മെമ്പർ കുഞ്ഞി മൊയ്‌ദീൻ, അബ്ദുള്ള അഹസനി
മുസ്തഫ പെരുമണ്ണ, സർക്കിൾ യൂണിറ്റ് പ്രതിനിധികൾ സംബന്ധിച്ചു. റഹീം കരുവാത്തുകുന്ന് സ്വാഗതവും മുഹമ്മദ് മാസ്റ്റര്‍ ക്ലാരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments