ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. പുതിയ പട്ടിക പ്രകാരം രവീന്ദ്ര ജഡേജ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. വിൻഡീസ് താരം ജേസൻ ഹോൾഡറെ മറികടന്നാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനം ജഡേജയുടെ റാങ്കിംഗിൽ നിർണായക പങ്കുവഹിച്ചു. 406 ആണ് ജഡേജയുടെ റേറ്റിംഗ്. ഹോൾഡറിന് 382 റേറ്റിംഗുണ്ട്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലെത്തി. രണ്ട് സ്ഥാനങ്ങളുയര്‍ന്ന് വിരാട് കോലി ആദ്യ അഞ്ചില്‍ മടങ്ങിയെത്തി. അതേസമയം ഓസീസിന്‍റെ മാര്‍നസ് ലബുഷെയ്‌ന്‍ ഒന്നാമത് തുടരുന്നു. ജോ റൂട്ട്, സ്റ്റീവ് സ്‌മിത്ത്, കെയ്‌ന്‍ വില്യംസണ്‍ എന്നിവരുടെ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ക്കും മാറ്റമില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആറാമതാണെങ്കില്‍ ട്രാവിസ് ഹെഡ്(7), ദിമുത് കരുണരത്‌നെ(8), ബാബര്‍ അസം(9) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബാറ്റര്‍മാര്‍.
ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്‌നറും ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡും എട്ടും ഒന്‍പതും സ്ഥാനങ്ങള്‍ വച്ചുമാറി എന്നതാണ് ആദ്യപത്തിലെ ഏക മാറ്റം. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. . ജസ്‌പ്രീത് ബുമ്ര 10-ാം സ്ഥാനത്ത് നില്‍ക്കുന്നു.
Jadeja reaches the summit 👑
— ICC (@ICC) March 9, 2022
Kohli, Pant move up ⬆️
Some big movements in the latest update to the @MRFWorldwide ICC Men's Test Player rankings 📈
Details 👉 https://t.co/BjiD5Avxhk pic.twitter.com/U4dfnrmLmE

0 Comments