മഹാരാഷ്‌ട്ര: വിവാഹം എങ്ങനെയെല്ലാം ആഢംബരമാക്കാമെന്ന് ചിന്തിക്കുന്നവരാണ് അധികവും. . എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മഹാരാഷ്‌ട്ര ഹര്‍സൂലില്‍ നിന്നുള്ള ഒരു കര്‍ഷക കുടുംബം. ഏപ്രില്‍ 27-ന് നടന്ന വിവാഹത്തില്‍ കാളവണ്ടിയാണ് വാഹനമായി ഉപയോഗിച്ചിരിക്കുന്നത്. ഹര്‍സൂലില്‍ നിന്ന് 10 കാളവണ്ടികളുടെ അകമ്പടിയോടെയാണ് വരനും ബന്ധുക്കളും സുഹൃത്തുക്കളും 12 കിലോമീറ്റര്‍ അകലെയുള്ള വിവാഹവേദിയിലേക്ക് എത്തിയത്. വിവിധ നിറങ്ങളില്‍ അലങ്കരിച്ച കാളവണ്ടികളിലായിരുന്നു ഇവരുടെ യാത്ര. ഗോത്രാചാര പ്രകാരമുള്ള കാളവണ്ടിയാത്രയില്‍ ത്രിംബകേശ്വറിലെ മുന്‍ എംഎല്‍എ ഇഗത്‌പുരി നിര്‍മ്മല ഗാവിത്തും പങ്കെടുത്തിരുന്നു.
0 Comments