മലപ്പുറം. ദലിത് സമുദായ മുന്നണി മലപ്പുറം ജില്ലാ കമ്മിറ്റി അംബേദ്ക്കറുടെ 131-ാ മത് ജന്മ ദിനം ആഘോഷിച്ചു. റാലിയും പുഷ്പാര്‍ച്ചനയ്ക്കും ശേഷം നടന്ന പൊതുസമ്മേളനം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ സുകു ഉല്‍ഘാടനം ചെയ്തു. ഒ ഹരികൃഷ്ണന്‍, മോഹന്‍ നിലമ്പൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി,ജില്ലാ പ്രസിഡണ്ട് ടി.പി അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രന്‍ പരിയാപുരം, സ്വാഗതം പറഞ്ഞു, ശാന്തകുമാരി നിലമ്പൂര്‍, രാമചന്ദ്രന്‍ പനങ്ങാങ്ങര, വേലായുധന്‍ പുളിക്കല്‍, അനീഷ് നിലമ്പൂര്‍, രാജേഷ് നങ്ങാണിയ, ബാബുരാജ് കോട്ടക്കുന്ന്, ആര്‍ പി മണി എന്നിവര്‍ സംസാരിച്ചു. ഐക്യരാഷ്ട്ര സഭ ലോക വിഞ്ജാന ദിന മായി ആഘോഷിക്കുന്ന അംബേദ്ക്കറുടെ ജന്മ ദിനം അര്‍ഹമായ രീതിയില്‍ പരിഗണിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും പൊതുസമ്മേളനം ആവശ്യപ്പെട്ടു.
0 Comments