ഗുജറാത്തില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലെത്തി മാല മോഷണം നടത്തിവന്ന യുവാവ് പിടിയില്‍ അഹമ്മദാബാദ് സ്വദേശി ഉമേഷ് കാതികിനെ (26) ആണ് ബെംഗളൂരു പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് പോലീസ് അറസ്റ്റ്‌ചെയ്തത്. ആഡംബരജീവിതം നയിക്കുന്നതിനും ഭാര്യയ്ക്ക് ചെലവിനുനല്‍കുന്നതിനുമായിട്ടാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഗുജറാത്തില്‍ ചെറുകിട മോഷണങ്ങള്‍ നടത്തി പണം കണ്ടെത്തിയാണ് പ്രതി ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് എടുക്കുന്നതിനുള്ള തുക സമ്പാദിച്ചത്. ഒന്നിലധികംതവണ ഇയാള്‍ വിമാനമാര്‍ഗം നഗരത്തിലെത്തിയിരുന്നതായും പോലീസ് പറയുന്നു.ബെംഗളൂരുവില്‍ മോഷണം നടത്തുന്നതിന് ഇയാളുടെ ചില സുഹൃത്തുക്കളുടെ സഹായം ഇയാള്‍ക്ക് ലഭിച്ചതായാണ് വിവരം.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നഗരത്തിലെ സി.കെ. അച്ചുകാട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വഴിയാത്രക്കാരായ മൂന്നു സ്ത്രീകളുടെ മാല ബൈക്കിലെത്തിയ പ്രതി പിടിച്ചുപറിച്ചത്. നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കായതിനാല്‍ മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതി ഗുജറാത്ത് സ്വദേശിയാണെന്ന് മനസ്സിലാക്കിയ പോലീസ് ഗുജറാത്ത് പോലീസിന് കേസ് വിവരങ്ങള്‍ കൈമാറുകയായിരുന്നു.


0 Comments