ad

Ticker

6/recent/ticker-posts

മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി


 ക്ഷീരകര്‍ഷകര്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച്  സംസ്ഥാന പ്രസിഡന്റ്  വേണു ചെറിയത്ത് ഉദഘാടനം ചെയ്തു.

സംഘങ്ങളില്‍ അളക്കുന്ന പാലിന് 50 രൂപ തറവില നിശ്ചയിക്കുക,  അന്വസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാലിന് ഗുണനിലവാരം എല്ലാ ദിവസവും പരിശോധിക്കുക, ഗുണനിലവാരമുളള കാലിതീറ്റ 30 ശതമാനം സബ്‌സിഡി നിരക്കില്‍ സൊസൈറ്റിയില്‍ കൂടി വിതരണം നടത്തുക,  എല്ലാ ബ്ലോക്കുകളിലും സഞ്ചരിക്കുന്ന  മൃഗാശുപത്രി  സജ്ജമാക്കുക, കര്‍ഷക സംഘത്തില്‍ അളക്കുന്ന പാലിന് ആനുപാദികമായി ഇന്‍സന്റീവ്  നല്‍കുക, തൈലേരിയ അനാപ്ലാസ്മക്കുളള  മരുന്നുകള്‍ മൃഗാശുപത്രികല്‍ വഴി ലഭ്യമാക്കുക, ബ്രീഡിങ് പോളിസിയില്‍ കാലാനുസൃതമായ മാറ്റം വരുത്തുക, സംസ്ഥാനത്ത് കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കുക തുടങ്ങി പതിനാറോളം ആവശ്യങ്ങള്‍ ഉന്നയിച്ചയിരുന്നു സമരം. ജില്ലാ പ്രസിഡന്റ്  അലവിഹാജി മൊറയൂര്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി താജ്മന്‍സൂര്‍ എ കെ മുഖ്യപ്രഭാഷണം നടത്തി.  സംഘടന സംസ്ഥാന ഭാരവാഹികളായ ലില്ലി മാത്യു, ബാലു ഡി നായര്‍ എന്നിവരും ടി എം മനഫ് കോഴിക്കോട്, മത്തായി വയനാട്,  മുഹമ്മദ് പട്ടാമ്പി, സിദ്ധീഖ് കാസര്‍കോഡ്, ഷോജന്‍ കണ്ണൂര്‍, ജില്ലാ ഭാരവാഹികളായ ഇസ്മായില്‍ വേങ്ങര, നൗഷാദ് വേങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments