ad

Ticker

6/recent/ticker-posts

പൊതു പ്രവർത്തന രംഗത്ത് മാതൃകാ നേതാവായിരുന്നു വി വി പ്രകാശെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

 


പൊതു പ്രവർത്തന രംഗത്ത് മാതൃകാ നേതാവായിരുന്നു വി വി പ്രകാശെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് നേതാവും മലപ്പുറം ഡി സി സി മുൻ അധ്യക്ഷനുമായിരുന്ന വി.വി പ്രകാശിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരവും പണവും ഇല്ലാതെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നു വി വി പ്രകാശ്. പെരുമാറ്റത്തിൻ്റെ സവിശേഷതകൊണ്ടാണദ്ദേഹം ജനങ്ങൾക്കിടയിൽ സ്വീകാര്യനായിരുന്നതെന്നും ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. അധികാരത്തിൽ ഇല്ലെങ്കിലും കോൺഗ്രസിനെ എഴുതിത്തള്ളാനാവില്ലെന്നും, കോൺഗ്രസ് പ്രവർത്തകരുടെ ത്യാഗം തെരഞ്ഞെടുപ്പ് തോൽവിയോടെ ഇല്ലാതാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

ലാളിത്യവും എളിമയും കാത്തുസൂക്ഷിച്ച നേതാവായിരുന്നു വിവി പ്രകാശ് എന്ന് പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. മലപ്പുറത്ത് യുവജന വിദ്യാർത്ഥി പ്രസ്താനങ്ങളെ ശക്തിപ്പെടുത്തുകയും - യു ഡി എഫ് - ഐക്യം ജില്ലയിൽ ശക്തിപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു V V പ്രകാശെന്ന് UDF കൺവീനർ M M ഹസൻ പറഞ്ഞു.

മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി പ്രകാശിന്റെ സ്മരണാർത്ഥം അങ്ങാടിപ്പുറം പാലിയേറ്റീവ് കെയറിനു നൽകുന്ന ആമ്പുലൻസിന്റെ താക്കോൽ ദാനം ഉമ്മൻചാണ്ടി നിർവഹിച്ചു. വി  വി പ്രകാശ് നെ അനുസ്മരിച്ച് തയ്യാറാക്കിയ ഡോക്യുമെൻ്ററിയുടേയും -  സപ്ലിമെൻ്റിൻ്റേയും പ്രകാശനവും ചടങ്ങിൽ നടന്നു. KPCC വൈസ് പ്രസിഡൻ്റ് VT ബൽറാം, A P അനിൽകുമാർ എം എൽ എ, തുടങ്ങിയവർ പങ്കെടുത്തു. DCC പ്രസിഡൻറ് VS ജോയ് അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments