മലപ്പുറം :1980 ലെ ഭാഷാ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച മജീദ്,റഹ്മാൻ,കുഞ്ഞിപ്പ എന്നിവരുടെ സ്മരണയിൽ രക്ത സാക്ഷികളുടെ ഖബര്‍ സിയാറത്തും അനുസ്മരണ സംഗമങ്ങളും നടത്തി.
1980ൽ കേരളം ഭരിച്ച നായനാർ സർക്കാരിന്റെ ഭാഷ വിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് നടത്തിയ കലക്ട്രേറ്റ് പിക്കറ്റിംഗിനിടെയാണ് മലപ്പുറത്ത് മൂന്ന് ചെറുപ്പക്കാരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ വെടി വെച്ച് കൊലപ്പെടുത്തിയത്.ജൂലൈ 30 ന് പരിശുദ്ധ റമളാൻ മാസത്തിൽ വ്രതമെടുത്ത് സമരത്തിൽ പങ്കെടുത്തവർക്ക് നേരെയാണ് പോലീസ് വെടി വെച്ചത്. രക്തസാക്ഷികളെ ഓര്‍ക്കാന്‍ എല്ലാവര്‍ഷവും റമദാന്‍ 17 ന്
കബര്‍ സിയാറത്തും അനുസ്മരണ സംഗമങ്ങളും സംഘടിപ്പിച്ച് വരുന്നു.
മലപ്പുറത്ത് രക്തസാക്ഷി മജീദിന്റെ കബറിടത്തില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കി.
അനുസ്മരണ സംഗമം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു .കെ.പി.എ മജീദ് എം.എല്‍.എ,അഡ്വ യു.എ ലത്തീഫ് എം.എല്‍.എ,കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ,സംസ്ഥാന യൂത്ത്ലീഗ് വൈസ്പ്രസിഡന്റ് മുജീബ് കാടേരി ,ബാവ വിസപ്പടി എന്നിവര്‍ സംസാരിച്ചു
കാളികാവില്‍ കുഞ്ഞിപ്പയുടെ കബറിടത്തില്‍ സിയാറത്തിന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി .
അനുസ്മരണ സംഗമം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . നജീബ് കാന്തപുരം എം.എല്‍.എ,മുസ്തഫ അബ്ദുല്‍ ലത്തീഫ് ,ടി.പി അഷ്റഫലി തുടങ്ങിയവര്‍ പങ്കെടുത്തു.
തേഞ്ഞിപ്പലത്ത് റഹ്മാന്റെ കബറിടത്തില്‍ സിയാറത്തിന് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ഡോ എം.പി അബ്ദുസ്സമദ് സമദാനി എം.പി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ,ഷരീഫ് കുറ്റൂര്‍, ഗുലാം ഹസ്സന്‍ ആലംഗീര്‍ തുടങ്ങിയവര്‍ സംസാരിച്ചു
0 Comments