ad

Ticker

6/recent/ticker-posts

കെജിഎഫ് രണ്ടാം ഭാ​ഗം റിലീസ് ആയതിന് പിന്നാലെ താരത്തിനായി പടുകൂറ്റൻ പോട്രേറ്റ് തയ്യാറാക്കി ആരാധകർ.

 


കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്.  കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ആയതിന് പിന്നാലെ താരത്തിനായി പടുകൂറ്റൻ പോട്രേറ്റ് തയ്യാറാക്കിയിരിക്കുകയാണ് ആരാധകർ.


135 അടി നീളം 190 അടി വീതി എന്നിങ്ങനെയാണ് പോട്രേറ്റിന്റെ കണക്ക്. ഈ പടുകൂറ്റൻ ചിത്രം വേൾഡ് റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. ടീം യാഷ് എഫ്സിയാണ് വീഡിയോ പങ്കുവച്ചിരുന്നത്. അഖില കർണാടക റോക്കിം​ഗ് സ്റ്റാർ യാഷ് ഫാൻസ് അസോസിയേഷൻ അം​ഗങ്ങളാണ് ഈ പടുകൂറ്റൻ നിർമ്മിതിക്ക് പിന്നിൽ. വലിയൊരു ​ഗ്രൗണ്ടിൽ ഇരുപത്തി അയ്യായിരത്തി അറുന്നൂറ്റി അമ്പത് സ്ക്വർഫീറ്റിലാണ് ചിത്രം ഒരുക്കിയത്. സിനിമ മാത്രമല്ല, യാഷ് ആരാധകരും വേറെ ലെവലാണെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ് 

Post a Comment

0 Comments