പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ള എന്ന മരുത ചെറിയോ നെയാണ് നിലമ്പൂർ പോലീസ് പിടികൂടിയത്.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയെ ആരാധനാലയത്തിൽ വെച്ചാണ് പ്രതി പീഢിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തിൽ പിന്നോക്കം പോയതിനെ തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവെ നടത്തിയ കൗൺസിലിങ്ങിലാണ് പീഢന വിവരം പുറത്തു പറഞ്ഞത്. കേസ്സ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി ഒളിവിലായിരുന്നു.
0 Comments