മലപ്പുറം :ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 9 ന് എതിരെ 11 വോട്ടുകൾക്ക് എൽ.ഡി എഫിലെ നജ്മുന്നിസാ വിജയിച്ചു, യു.ഡി.എഫിലെ നിഷിദ മുഹമ്മദലിയെയാണ് പരാജയപ്പെടുത്തിയത്, ചുങ്കത്തറ പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലമ്പൂർ താലൂക്ക് ദൂരേഖ വിഭാഗം തഹസിൽദാർ ജയശ്രീയായിരുന്നു വരണാധികാരി, മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച നജ്മുന്നീസ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ യു.ഡി.എഫിലെ വത്സമ്മ സെബാസ്റ്റ്യന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു ഇതെ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉണ്ടായത്, കാലുമാറി എത്തിയ നജ്മുനിസയെ തന്നെ എൽ.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർത്ഥിയാക്കി, എൽ.ഡി.എഫിലെ എം.ആർ.ജയചന്ദ്രനാണ് നജ്മുന്നിസയുടെ പേർ നിർദ്ദേശിച്ച് വിനിഷ് പിൻതാങ്ങി. യു.ഡി.എഫിലെ നിഷിദ മുഹമ്മദാലിയുടെ പേർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൈനബ മാമ്പള്ളി നിർദ്ദേശിക്കുകയും, മുൻ പ്രസിഡൻറ് വത്സമ്മ സെബാസ്റ്റ്യൻ പിൻതാങ്ങി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നജ്മുന്നീസ് വരാണാധികാരിക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യത് അധികാരമേറ്റു, എൽ.ഡി.എഫ് പ്രവർത്തകർ പ്രസിഡന്റിനൊപ്പം നിലമ്പൂരിൽ പ്രകടനവും നടത്തി, ചുങ്കത്തറ പഞ്ചായത്തിൽ 12 വർഷത്തിന് ശേഷമാണ് എൽ.ഡി.എഫിന് ഭരണം ലഭിക്കുന്നത്, ചുങ്കത്തറ പഞ്ചായത്തിൽ 20 അംഗ ഭരണസമിതിയിൽ ഇരു വിഭാഗത്തിനും 10 മെംബർമാർ വീതമാണുള്ളത്, നജ്മുന്നീസ ചുവട് മാറ്റിയതോടെ നറുക്കെടുപ്പിൽ നഷ്ടമായ പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചത്.
0 Comments