ad

Ticker

6/recent/ticker-posts

ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ 150-ാം വാര്‍ഷികം: സ്വാഗതസംഘം രൂപീകരിച്ചു

 


മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മോയിന്‍കുട്ടി വൈദ്യരുടെ ജനകീയ അനശ്വര പ്രണയകാവ്യമായ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലിന്റെ 150-ാം വാര്‍ഷികം അതിവിപുലമായി ആഘോഷിക്കുന്നു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ അവസാന വാരത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ സഹകരണത്തോടെ ടാഗോര്‍ ഹാളില്‍ നടത്തുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ഡോ. എ.കെ. അബ്ദുല്‍ ഹക്കീം, കെ.സി. ശോഭിത എന്നിവര്‍ സംസാരിച്ചു. കെ.പി.യു. അലി സ്വാഗതവും പി. പ്രകാശ് നന്ദിയും പറഞ്ഞു.


സ്വാഗതസംഘം രക്ഷാധികാരികള്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖം മ്യൂസിയം പുരാവസ്തുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന്‍ എം.പി., കെ. മുരളീധരന്‍, എളമരം കരീം എം.പി., ബിനോയ് വിശ്വം എം.പി., തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ടി.കെ. ഹംസ, മേയര്‍ ബീന ഫിലിപ്പ്, റംല ബീഗം, വിളയില്‍ ഫസീല, ബാപ്പു വെള്ളിപ്പറമ്പ്.
ചെയര്‍മാന്‍: സി.പി. മുസാഫര്‍ അഹമ്മദ്, വര്‍ക്കിങ്ങ് ചെയര്‍മാന്‍: ഡോ. ഹുസൈന്‍ രണ്ടത്താണി, കണ്‍വീനര്‍: എ.കെ. ഹക്കീം, ട്രഷറര്‍: കെ.പി.യു. അലി.

Post a Comment

0 Comments