ad

Ticker

6/recent/ticker-posts

ചെറുതോടിനായി വലിയ ചുവടുവെപ്പ്; പൊന്നാനി നഗരസഭ ജലനടത്തം സംഘടിപ്പിച്ചു

 


തെളിനീരൊഴുകും നവകേരളം'പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭ ജലനടത്തം സംഘടിപ്പിച്ചു. ചെറുതോടിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുന്നതിലൂടെ  കാര്‍ഷിക അഭിവൃദ്ധിയും ജലസേചനവും ലക്ഷ്യമിട്ടാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. നഗരസഭ തലത്തിലും വാര്‍ഡ് തലത്തിലും  ബഹുജന പങ്കാളിത്തത്തോടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതാണ് പദ്ധതി. ബിയ്യം ചെറുതോട് കരയില്‍ നിന്നും പി.നന്ദകുമാര്‍ എംഎല്‍.എ ജലനടത്തം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം,  വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഷീന സുദേശന്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍, വി.പി പ്രബീഷ്, ഇക്ബാല്‍ മഞ്ചേരി, എ അബ്ദുള്‍ സലാം, കെ.വി ബാബു, നിഷാദ്, ഷാഫി, നഗരസഭ സെക്രട്ടറി കെ.എസ് അരുണ്‍, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുഷ, മോഹന്‍, ശുചിത്വ മിഷന്‍ ജില്ലാ ആര്‍. പി തേറയില്‍ ബാലകൃഷ്ണന്‍, സി.ഡി.എസ് പ്രസിഡന്റുമാരായ ധന്യ, ആയിഷ, കൃഷി ഓഫീസര്‍ സലീം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ അശ്വതി, സ്‌നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments