ad

Ticker

6/recent/ticker-posts

കാടാമ്പുഴ ബസ് സ്റ്റാൻഡിന് വി കുഞ്ഞിരാമൻ എഴുത്തച്ഛന്റെ പേര് സമർപ്പിച്ചു


മാറാക്കര പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻഡ്  വി കുഞ്ഞിരാമൻ എഴുത്തച്ഛൻ സ്മാരകമായി സമർപ്പിച്ചു . 1981 ൽ കാടാമ്പുഴ ബസ് സ്റ്റാൻഡിനും ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനുമായി ഏകദേശം ഒരേക്കറോളം സ്ഥലം വിട്ട് നൽകിയത് കോൺഗ്രസ്സ് നേതാവായിരുന്ന കാടാമ്പുഴ സ്വദേശി പരേതനായ കുഞ്ഞിരാമൻ എഴുത്തച്ഛൻ ആയിരുന്നു.. അദ്ദേഹത്തിന്റെ പേര് ബസ് സ്റ്റാൻഡിന് നൽകണം എന്നാവശ്യപ്പെട്ട് കൊണ്ട് മാറാക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട് നൽകിയ അടിയന്തിര പ്രമേയം ചർച്ച ചെയ്ത് പഞ്ചായത്ത്‌ ബോർഡ് ഐക്യകണ്ഠന അംഗീകാരം നൽകിയിരുന്നു..ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പഞ്ചായത്ത്‌ കാടാമ്പുഴ ബസ് സ്റ്റാൻഡിൽ നാമകരണ ചടങ്ങ് സംഘടിപ്പിച്ചത്.. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിപി സജ്‌ന ടീച്ചർ നാമകരണ സമർപ്പണം നടത്തി. വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഒപി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, വി മധുസൂദനൻ, എ പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, കെപി സുരേന്ദ്രൻ, വി കെ ഷഫീഖ്,ബഷീർ പി പി, റഷീദ് പാറമ്മൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments