ad

Ticker

6/recent/ticker-posts

ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി

 


പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ അന്താരാഷ്ട്ര പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിമുക്ത ഗ്രാമം, ലഹരി മുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ വജ്ര ജൂബിലി വിദ്യാര്‍ഥികളുടെ ചിത്ര രചന മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'നാശമുക്ത്  ഭാരത് അഭിയാന്‍' പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ 'ജീവനെടുക്കുന്ന ലഹരികള്‍' എന്ന വിഷയത്തില്‍ പരിപാടി സംഘടിപ്പിച്ചത്.  വജ്രജൂബിലി വിദ്യാര്‍ഥികള്‍ വരച്ച 250 ഓളം ചിത്രങ്ങളാണ് എടപ്പാള്‍ മേല്‍പാലത്തിന് താഴെ പ്രദര്‍ശിപ്പിച്ചത്. ഗ്രന്ഥശാല സംഘം പ്രസിഡന്റ്          എ.ശിവദാസന്‍ പരിപാടി ഉദഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ഗായത്രി അധ്യക്ഷയായി. ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ബഷീര്‍ ചിറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ  ഇ.പി ദിലീഷ്,  എന്‍ ആര്‍ അനീഷ്, ബ്ലോക്ക് അംഗം പ്രകാശന്‍ കാലടി, തവനൂര്‍ പ്രതീക്ഷാഭവന്‍ സൂപ്രണ്ട് മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആര്‍ രാജീവ്  എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments