ബിഹാർ: സമസ്തിപുരിൽ ട്രെയിൻ നിർത്തിയിട്ട് അസി. ലോക്കോപൈലറ്റ് മദ്യപിക്കാൻ പോയതിനെ തുടർന്ന് ഒരു ഒരുമണിക്കൂറോളം ട്രെയിൻ വൈകി. ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.സമസ്തിപൂരിൽ നിന്ന് സഹർസയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഹസൻപൂർ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് പോകാനായി കുറച്ചുനേരം നിർത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം ട്രെയിനിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കരൺവീർ യാദവ് എജിനിൽ നിന്ന് മുങ്ങുകയായിരുന്നു.
ട്രെയിൻ പോകാനായി സിഗ്നൽ നൽകിയിട്ടും നീങ്ങാത്തതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചു. ഇതിനിടെ, ട്രെയിൻ വൈകിയതിൽ പ്രകോപിതരായ യാത്രക്കാരും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ മാർക്കറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട നിലയിൽ ലോക്കോപൈലറ്റിനെ കണ്ടെത്തി. ഗവൺമെന്റ് റെയിൽവേ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ലോക്കോപൈലറ്റിനെ അറസ്റ്റ് ചെയ്തു. ഡിവിഷണൽ റെയിൽവേ മാനേജർ അലോക് അഗർവാൾ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
0 Comments