ad

Ticker

6/recent/ticker-posts

ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍; ഉദ്ഘാടനം ഞായറാഴ്ച


അരീക്കോട് പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഞായാറാഴ്ച രാവിലെ 10 മണിക്ക്  കേരള കായിക വകുപ്പ് മന്ത്രി  വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. ലോകോത്തര നിലവാരത്തോടെ സജ്ജീകരിക്കുന്ന ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലില്‍ അരീക്കോട് മേഖലയിലെ ആദ്യ കാത്ത് ലാബ് സൗകര്യങ്ങളോടെയുള്ള ഹൃദ്രോഗ ചികിത്സാവിഭാഗം, അതിനൂതനമായ സൗകര്യങ്ങളോടെ സജ്ജീകരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗം, അരീക്കോട് മേഖലയിലെ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം, നവജാത ശിശു തീവ്രപരിചരണ വിഭാഗം, ന്യൂറോളജി വിഭാഗം തുടങ്ങിയവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആധുനിക വൈദ്യശാസ്ത്ര മേഖലകളുടേയും സേവനം ലഭ്യമാകും. സാമൂഹിക-കലാ-രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ അണിനിരക്കും.

Post a Comment

0 Comments