ad

Ticker

6/recent/ticker-posts

ഷാജ് കിരണും ഇബ്രാഹിമും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

 


സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവർ  നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തീർ‍പ്പാക്കി. കേസിൽ  ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സർക്കാർ വാദം  കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ 41 എ നോട്ടീസ് നൽകി ഇരുവരെയും വിളിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. രഹസ്യ മൊഴി തിരുത്താൻ ഷാജ് കിരണും സുഹൃത്തും ദൂതനായി എത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷ് തങ്ങളെ കെണിയിൽപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരണും ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.


Post a Comment

0 Comments