ad

Ticker

6/recent/ticker-posts

അമല അനു സഞ്ചരിച്ച കാര്‍ കണ്ടെത്തി അന്വേഷണസംഘം; വ്ളോഗർ ഒളിവിൽ

കൊല്ലം: മാമ്പഴത്തട വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അമല അനു എന്ന വനിതാ വ്ളോഗർ സഞ്ചരിച്ച കാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അമല അനുവിന്‍റെ ജന്മനാടായ തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അതേസമയം സംഭവത്തിൽ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും അമല അനുവിനെ അറസ്റ്റ് ചെയാനായിട്ടില്ല. ഇതിനിടെ മുൻകൂർ ജാമ്യം തേടി അമല അനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിർക്കുമെന്നും ഇത് സംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments