ad

Ticker

6/recent/ticker-posts

ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ സദാചാര ആക്രമണം

പാലക്കാട്: ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്നതിന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മണ്ണാര്‍ക്കാട് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്ന് ആരോപിച്ചാണ് സദാചാരവാദികളുടെ മര്‍ദനം ഉണ്ടായത്. മുഖത്തിനും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ വിട്ടതിന് ശേഷം സ്‌കൂളിന് സമീപത്തുള്ള പനയംപാടത്തെ സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ബസ് സ്റ്റോപ്പില്‍ അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിരന്തരമായി ആക്ഷേപിക്കാറുണ്ടെന്നും തുടക്കത്തില്‍ സദാചാര ഗുണ്ടകള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിഷയം മാതാപിതാക്കള്‍ വഴി അധ്യാപകരെ അറിയിച്ചെങ്കിലും വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Post a Comment

0 Comments