ad

Ticker

6/recent/ticker-posts

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഇടനിലക്കാരനായി പ്രവർത്തിച്ച് കമ്മീഷൻ ഇടപാട് നടത്തിയെന്നാണ് സ്വപ്നയുടെയും പി.എസ് സരിത്തിന്‍റെയും ആദ്യ മൊഴി. ഈ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങൾ തേടാനുമാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അതേസമയം, മുൻ മന്ത്രി കെ.ടി ജലീൽ നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് സ്വപ്ന സുരേഷ് അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ തന്‍റെ പക്കൽ തെളിവുണ്ടെന്ന് സ്വപ്ന സുരേഷ് നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും ഇവ കോടതിയിലോ മാധ്യമങ്ങൾക്ക് മുന്നിലോ ഹാജരാക്കിയിരുന്നില്ല. മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുൻ മന്ത്രി ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്നും സത്യവാങ്മൂലം സഹിതം നാളെ കോടതിയിൽ സമർപ്പിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസിന്‍റെ തുടക്കം മുതൽ സർക്കാരും മുഖ്യമന്ത്രിയും പല തരത്തിൽ ഇടപെടുന്നുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

Post a Comment

0 Comments