ad

Ticker

6/recent/ticker-posts

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ കല്ലുകൾ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാർ ആക്രമണത്തിൽ തകർന്നു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയും കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ എറിഞ്ഞവരുടെ ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ജൂൺ 30ന് സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്‍ററിന് നേരെ പടക്കം എറിഞ്ഞ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

Post a Comment

0 Comments