കോഴിക്കോട്: കോഴിക്കോട് വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവന്‍റെ മരണത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്.ഐ എം.നിജീഷ്, എ.എസ്.ഐ അരുൺ, സി.പി.ഒമാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിവെച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നും മർദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. മാനസികവും ശാരീരികവുമായ സമ്മർദ്ദമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പ്രോസിക്യൂട്ടർ പറഞ്ഞു. സുഖമില്ലാത്ത കാര്യം പറഞ്ഞെങ്കിലും ഇക്കാര്യം ഒരു മണിക്കൂർ അവഗണിച്ചു. കഴിഞ്ഞ മാസം 21ന് രാത്രിയാണ് വടകര സ്റ്റേഷൻ പരിസരത്ത് സജീവൻ കുഴഞ്ഞുവീണ് മരിച്ചത്. നിജേഷിനും പ്രജീഷിനുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

0 Comments