സിപിഐ എം ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന ഇ എൻ മോഹൻദാസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൂടശ്ശേരിപാറ മദ്രാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി അബ്ദുൽ കരീം അധ്യക്ഷനായി. മുസ്ലിം ലീഗ് നേതാവ് വെട്ടിച്ചിറ മൊയ്‌ദു, കോൺഗ്രസ്സ് നേതാവ് ഗോപാലകൃഷ്ണൻ, സി ഡബ്ലിയുസി ചെയർമാൻ എ മമ്മു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി വിജയകുമാർ, പി വിജയൻ, സുധീർ ചെന്ദനക്കാവ്, വിജയൻ, കെ ഇക്ബാൽ എന്നിവർ സംസാരിച്ചു. ഉസ്മാൻ പൂളക്കോട് സ്വാഗതവും വി പി ഹനീഫ നന്ദിയും പറഞ്ഞു

0 Comments