ad

Ticker

6/recent/ticker-posts

സഹായ മെത്രാന്റെ സ്ഥാനാരോഹണത്തിന് ഒരുങ്ങി മാനന്തവാടി രൂപത

 മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്താനായി മോൺ. അലക്സ് താരാമംഗലം നവംബർ ഒന്നിന് ചുമതല ഏൽക്കും. ചൊവ്വാഴ്ച രാവിലെ 9.15ന് ദ്വാരക പാസ്റ്ററൽ സെൻററിൽ മെത്രാഭിഷേക ചടങ്ങുകൾ തുടങ്ങും. ചടങ്ങുകൾക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വം വഹിക്കും. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പോരുന്നേടം  തമിഴ്നാട്-ഹുസൂർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ പറമ്പിൽ എന്നിവർ സഹ കാർമികരാവും. സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ സന്ദേശം നൽകും.
 1973 മാർച്ച് ഒന്നിന് പോൾ ആറാമൻ മാർപാപ്പയാണ് മാനന്തവാടി രൂപത സ്ഥാപിച്ചത്. രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിലാണ് സഹായ മെത്രാന്റെ സ്ഥാനാരോഹണം. വയനാട്, മലപ്പുറം, കണ്ണൂർ, നീലഗിരി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മാനന്തവാടി രൂപതയിൽ 37,000 കുടുംബങ്ങളും 1.60 ലക്ഷം അംഗങ്ങളും ഉണ്ട്.
 മാനന്തവാടി രൂപതാ വികാരി ജനറൽ പോൾ മുണ്ടോളിക്കൽ, ജോസ് കൊച്ചറക്കൽ ജോസ് മാത്യുപൂഞ്ചിയിൽ ബാബു നടാകം ജോസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ലിബിൻ കൂമ്പാറ
കാസർഗോഡ്

Post a Comment

0 Comments