ad

Ticker

6/recent/ticker-posts

പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ; പിടികൂടിയത് എൻഐഎ സംഘം

പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് കസ്റ്റഡിയിൽ. എൻഐഎയാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് ഇന്നലെ രാത്രി റൗഫിനെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. വീട് വളഞ്ഞാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ഒളിവിൽ പോയ റൗഫ് കർണാടകയിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു. നിരോധനത്തിന് ശേഷം പല നേതാക്കളെയും ഒളിവിൽ പോകാൻ റൗഫ് സഹായിച്ചതായും എൻഐഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച റൗഫിന്‍റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകൾ കണ്ടെത്തിയതായും എൻഐഎ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻഐഎ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെ ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിച്ചു.

Post a Comment

0 Comments