കേരള സാമൂഹിക നീതി വകുപ്പ് സാമൂഹിക സുരക്ഷാ മിഷൻ വഴി ഗുരുതര രോഗ ബാധിതർക്ക് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സക്ക് ഫണ്ട് ശേഖരണത്തിന് വേണ്ടി നടപ്പിലാക്കുന്ന വി-കെയർ പദ്ധതിയിലേക്ക് ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് യുണിറ്റ് ഫണ്ട് കൈമാറി. പാഴ് വസ്തുക്കൾ (സ്ക്രാപ്പ്) സമാഹരിച്ചാണ് വളന്റിയേഴ്‌സ് ഫണ്ട് സമാഹരിച്ചത്. എൻ. എസ്. എസ് യൂണിറ്റിന് വേണ്ടി വളന്റിയേഴ്‌സ് അപർണ, അഫീൽ എന്നിവർ ഫണ്ട് പ്രിൻസിപ്പൽ ഡോ: ജി. എസ് ശ്രീലേഖക്ക് കൈമാറി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ: എം. പി ഷാഹുൽ ഹമീദ്, പി. ടി. എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, സ്റ്റാഫ് സെക്രെട്ടറി ഉസ്മാൻ എം, അധ്യാപകരായ പി. എ അസീം, സഫീറലി, എം. എസ് ദിനു, ഡോ: മധുസുന്ദരൻ, ഷൗക്കത്തലി എന്നിവർ പങ്കെടുത്തു. എൻ. എസ്. എസ് വളന്റിയർമാരായ ഷാഹിന, ജാസിർ, ആദിത്യൻ കെ മുരളി, ഷഹല എന്നിവർ നേതൃത്വം നൽകി.
0 Comments