ad

Ticker

6/recent/ticker-posts

അമ്മിണിയമ്മയുടെ വീട്ടിലെ ഇരുളകന്നു: ഫീസ് വാങ്ങാതെ കണക്ഷൻ നൽകി കെ. എസ്.ഇ.ബി

കുറുപ്പംപടി: അവസാനം അമ്മിണിയമ്മയുടെ വീട്ടിലെ ഇരുട്ട് അകന്നു. രായമംഗലം പഞ്ചായത്ത് പത്താം വാർഡിൽ ഭിന്നശേഷിക്കാരനായ മകനോടൊപ്പം താമസിക്കുന്ന അമ്മിണിയമ്മയുടെ വീട്ടിൽ ആറ് വൈദ്യുതിത്തൂണുകൾ സ്ഥാപിച്ചാണ് കെ.എസ്.ഇ.ബി കണക്ഷൻ നൽകിയത്.കണക്ഷൻ നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഫീസ് വാങ്ങാതെയായിരുന്നു ഉദ്യോഗസ്ഥരുടെ സേവനം. മോസ്കോ കനാൽ ബണ്ടിന് സമീപം പാടത്തിന്റെ മറുവശത്ത് ഷീറ്റ് വിരിച്ച ഒറ്റപ്പെട്ട വീട്ടിലായിരുന്നു അമ്മിണിയമ്മയുടെ താമസം. മിതമായ രേഖകളില്ലാത്തതായിരുന്നു വീട് നിർമാണത്തിനായുള്ള സർക്കാർ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമായത്. വീടിന്റെ ശോചനീയാവസ്ഥ തിരിച്ചറിഞ്ഞ് 2021 ൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന രവികുമാർ സൗരോർജ വിളക്കും,റേഡിയോയും എത്തിച്ചു നൽകി. പിന്നീട്,കഴിഞ്ഞ ജനുവരി ഒന്നിനാണ് എറണാകുളം സായി സേവാമൃതം ഫൗണ്ടേഷൻ വഴി അമ്മിണിയമ്മക്കും, മകനും പുതിയ വീട് ലഭിച്ചത്. സുരക്ഷിതമായ വീട് ലഭിച്ചപ്പോഴും വൈദ്യുതി ഇല്ലായ്മ പരിഹരിച്ചിരുന്നില്ല. ഈ വീട്ടിലേക്കാണ് വൈദ്യുത കണക്ഷൻ നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ പറഞ്ഞു.

Post a Comment

0 Comments