മാന്നാർ: വഴിയരികിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ ഏല്പിച്ച് മാതൃകയായി യുവാവ്. മാന്നാർ കുരട്ടിക്കാട് തെള്ളിക്കിഴക്കെതിൽ രാഗേഷ് ആണ് പേഴ്‌സ് കൃത്യമായി ഉടമയുടെ കൈകളിലെത്തിച്ചത്. മാന്നാർ യു.ഐ.ടി ജോലിക്കാരനായ രാഗേഷ് വീട്ടിലേക്ക് മടങ്ങും വഴിയാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് കിഴക്കേ നടയിലെ റോഡിൽ നിന്നാണ് പേഴ്‌സ് ലഭിച്ചത്. ഉടനെ തന്നെ മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി പേഴ്‌സ് ഏല്പിക്കുകയും ചെയ്തു. തന്റെ പേഴ്‌സ് കളഞ്ഞു പോയെന്ന പരാതിയുമായി യഥാർത്ഥ ഉടമസ്ഥനായ മാന്നാർ വൈദ്യുത ബോർഡ് ജീവനക്കാരനായ അമൽ നേരത്തെ തന്നെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പേഴ്‌സ് ലഭിച്ച വിവരം ഉദ്യോഗസ്ഥർ അമലിനെ വിളിച്ചറിയിക്കുകയും, കഴിഞ്ഞ ദിവസം രാവിലെ രാഗേഷിന്റെ സാന്നിധ്യത്തിൽ പേഴ്‌സ് തിരികെ ഏല്പിക്കുകയും ചെയ്തു.
0 Comments