കോഴിക്കോട്: കരിപ്പൂരിൽ മതിയായ രേഖകളില്ലാതെ അറസ്റ്റിലായ കൊറിയൻ വനിത ലൈംഗിക പീഡനത്തിന് ഇരയായി. വൈദ്യപരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. കൃത്യമായ രേഖകളില്ലാതെ കഴിഞ്ഞ ദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയൻ യുവതിയെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവർ കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നതായി കണ്ടെത്തി. യുവതിയെ പിന്നീട് കോഴിക്കോട് വനിതാ സെല്ലിന് കൈമാറി. കൊറിയൻ ഭാഷ അറിയാവുന്ന ആളുകളെ ഉപയോഗിച്ച് കാര്യങ്ങൾ ചോദിച്ചുവെങ്കിലും യുവതി സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കരിപ്പൂരിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധനാ റിപ്പോർട്ടിന്‍റെയും ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.
0 Comments