ad

Ticker

6/recent/ticker-posts

മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം ഉജ്ജ്വലമായി

കാടാമ്പുഴ: 'ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം ' എന്ന പ്രമേയവുമായി നടന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച  മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം ഉജ്ജ്വലമായി.  പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നായി  അഞ്ഞൂറിലധികം പ്രതിനിധികൾ സമ്മേളന പ്രതിനിധികളായി പങ്കെടുത്തു. കാടാമ്പുഴ മൂർക്കത്ത് ഹംസ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈനൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ്  പഞ്ചായത്ത് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി  അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അൻവർ സാദാത്ത് നെല്ലായ , എ.കെ. മുസ്തഫ തിരൂരങ്ങാടി എന്നിവർ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി,പഞ്ചായത്ത് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, ട്രഷറർ അബുഹാജി കാലൊടി, ഒ.കെ. കുഞ്ഞുട്ടി, എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ,എ.പി.അബ്ദു ജനപ്രതിനിധികളും പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ ഭാരവാഹികളുമായ     ഒ.കെ. സുബൈർ, പി.വി.നാസിബുദ്ദീൻ , ഒ.പി.കുഞ്ഞിമുഹമ്മദ്,   ബക്കർ ഹാജി കരേക്കാട്, തടത്തിൽ മുസ്തഫ, എ.പി. ജാഫർ അലി, ജുനൈദ് പാമ്പലത്ത്, ജലീൽ കല്ലു പാലം, റാഷിദ് പി.ടി, ഫവാസ് നെടുവഞ്ചേരി, റജീൽ കെ.കെ, നാസർ ഹാജി കല്ലൻ, സൈഫുദ്ദീൻ ബാപ്പു ചേലക്കുത്ത്, ഫൈസൽ ചെരട, പി.പി.ഹംസക്കുട്ടി ഹാജി, മൂർക്കത്ത് നദീറ ടീച്ചർ, നാസർ ചേരുങ്ങൽ , വി.പി. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.  മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ടി.പി.കുഞ്ഞുട്ടി ഹാജി, മുഹമ്മദ് ഹാജി പനമ്പുലാക്കൽ, ഒ.കെ. കുഞ്ഞിപ്പ , മുസ്തഫ ഹാജി അയനിക്കുന്നൻ,  മൊയ്തീൻ മാടക്കൽ, റഫീഖ് കല്ലിങ്ങൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.


  വനിതാ ലീഗ് സമ്മേളനവും കൗൺസിൽ മീറ്റും ഇന്ന് 

      മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളന ഭാഗമായി
ഇന്ന് (ശനി) ഉച്ചക്ക് 2.30 ന് കാടാമ്പുഴ എ.യു.പി.സ്കൂളിൽ ടി.പി. തിത്തുമ്മു സുഹ്റ നഗറിൽ വനിതാ ലീഗ് സമ്മേളനം വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. ഷരീഫ ബഷീർ ഉദ്ഘാടനം ചെയ്യും. ലൈല പുല്ലൂണി എ.ആർ നഗർ പ്രസംഗിക്കും. 

രാത്രി 7 മണിക്ക് കാടാമ്പുഴ  എ.യു.പി സ്കൂളിൽ ഒ.കെ. സലാം നഗറിൽ കൗൺസിൽ മീറ്റ് മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.             

Post a Comment

0 Comments