മലപ്പുറം കോട്ടക്കൽ 16 മത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സീസൺ ടിക്കറ്റ് കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യർ സ്പോൺസറായ KMT സിൽക്സ് മാനേജിംഗ് ഡയറക്ടർ മാലിക്കിന് നൽകി പ്രകാശനം ചെയ്തു.
RF ID സംവിധാനമുള്ള സോഫ്റ്റ് വെയർ നിയന്ത്രിത സീസൺ ടിക്കറ്റാണ് ഈ വർഷം ടൂർണ്ണമെന്റ് കമ്മിറ്റി വിപണനം ചെയ്യുന്നത്.
പ്രകാശന ചടങ്ങിൽ ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ ഷഫീഖ് നടുത്തൊടി ജോയിന്റ് കൺവീനർ ഷവുക്കത്ത് എം, രക്ഷാധികാരി ഗഫൂർ ഇല്ലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.
ഗ്യാലറി സീസൺ ടിക്കറ്റ് വില: 900 രൂപ
ടൂർണ്ണമെന്റ് 24 ജനുവരി 2023 ന് കോട്ടക്കൽ ഗവ. രാജാസ് സ്കൂളിൽ വെച്ച് ആരംഭിക്കും.
0 Comments