ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മാറാക്കരയിൽ ആരംഭിച്ചു

മാറാക്കര : മലപ്പുറം ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വി.വി.എം എച്ച്എസ്എസ് മാറാക്കരയിൽ ആരംഭിച്ചു. ഡെപ്യൂട്ടി എച്ച്.എം കെശവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് രമേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

മാനേജർ ചോലയിൽ ബഷീർ, അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സുധീർ എം.പി, അധ്യാപകരായ റംല ടീച്ചർ, ദിവ്യ ടീച്ചർ, പ്രബിത് മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ, ശ്യാമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ സെക്രട്ടറി റിജേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

ജൂനിയർ വിഭാഗം ആൺകുട്ടികളിൽ വി.വി.എം എച്ച്എസ്എസ് മാറാക്കര ചാമ്പ്യന്മാരായി. ബിബിസി തിരുവാലി രണ്ടാം സ്ഥാനത്ത് എത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ ബിബിസി തിരുവാലി ചാമ്പ്യൻമാരായി, ഒളിമ്പിയ തിരുവാലി രണ്ടാം സ്ഥാനത്തെത്തി.

സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സുധീർ എം.പി അധ്യക്ഷത വഹിച്ചു. മാനേജർ ചോലയിൽ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിജേഷ് മാസ്റ്റർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രബിത് മാസ്റ്റർ, ഷിബു നല്ലാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. ഹരിദാസൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വിജയികൾക്ക് സമ്മാനദാനം മാനേജർ ചോലയിൽ ബഷീർ നിർവഹിച്ചു.

ഒക്ടോബർ 18, 19, 20 തീയതികളിൽ വി.വി.എം എച്ച്എസ്എസ് മാറാക്കരയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ കൂടി തിരഞ്ഞെടുക്കുകയും ചെയ്തു.

Post a Comment

0 Comments