ad

Ticker

6/recent/ticker-posts

മങ്കട സി.എച്ച്.സി യിൽ പുതിയ റാമ്പ് ഉദ്ഘാടനം ചെയ്തു

മങ്കട: മങ്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) രോഗികൾക്ക് വിവിധ നിലകളിലേക്ക് സൗകര്യപ്രദമായി എത്തിപ്പെടുന്നതിനായി നിർമ്മിച്ച റാമ്പ് പൂർത്തീകരണ പ്രവർത്തിയുടെ ഉദ്ഘാടനം മങ്കട മണ്ഡലം എം.എൽ.എ മഞ്ഞളാംകുഴി അലി നിർവഹിച്ചു.

മുൻ എം.എൽ.എ ടി. എ അഹമ്മദ് കബീർയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച റാമ്പിന് തുടർച്ചയായി ബ്ലോക്ക് പഞ്ചായത്ത് 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി ജുവൈരിയ ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി ഫാത്തിമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സാദിക്കലി കെ.പി, പ്രസീന കെ., റുമൈസ കുന്നത്ത്, ഷാക്കിർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റാഫി എം.ടി, അയ്യപ്പൻ മാനു, യൂസുഫ് മുല്ലപ്പള്ളി, സബിത രാജേഷ്, ഷാഹിന കെ., ഇബ്രാഹിം പി.ടി, വേലായുധൻ എൻ., സ്വാദിഖ് പി., ഷമീമ ജെബിൻ എന്നിവരും പങ്കെടുത്തു.

മെഡിക്കൽ ഓഫീസർ ജസീനാബി, സി.ഡി.എസ് പ്രസിഡന്റ് സോഫിയ കെ., വൈസ് പ്രസിഡന്റ് ഷാഹിന, എച്ച്.എം.സി അംഗങ്ങളായ ശഹീദ ഏലിക്കോട്ടിൽ, കളത്തിൽ മുഹമ്മദലി, കൃഷ്ണദാസ് പി., മുൻ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ടി.കെ ശശീന്ദ്രൻ, നഴ്സിങ് ഓഫീസർ രാധിക, ഹെൽത്ത് സൂപ്പർവൈസർ ഹരിദാസൻ പി., എച്ച്.ഐ അബ്ദുൽ ഗഫൂർ എം.പി, ലാബ് ടെക്നീഷ്യൻ ലീന എം.പി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ലിഫ്റ്റ് സൗകര്യവും റാമ്പും ഇല്ലാത്തതിനാൽ സി.എച്ച്.സിയിലെ ഒന്നാം, രണ്ടാം, മൂന്നാം നിലകളിലേക്ക് രോഗികൾക്ക് എത്തിപ്പെടാൻ നേരിട്ടിരുന്ന ബുദ്ധിമുട്ടിന് പുതിയ റാമ്പ് നിർമ്മാണം വഴി പരിഹാരമായതായി അധികൃതർ അറിയിച്ചു.

Post a Comment

0 Comments