ഓർമ്മ വസന്തം കേരള ചിത്രകല പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രശസ്ത ചിത്രകാരനും കാർട്ടൂണിസ്റ്റുമായ തോമസ് ആന്റണിയുടെ ഓർമ്മയ്ക്കായി സംസ്ഥാനതല ബാല ചിത്രരചന മത്സരം
കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു, പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ സുധീർനാഥ് മത്സരം ഉദ്ഘാടനം ചെയ്തു എൽപി, യുപി, എച്ച്എസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ
എൽപി വിഭാഗത്തിൽ പതിനായിരം രൂപയും ട്രോഫിയും വേധു തീർഥ് തലശ്ശേരി,യുപി വിഭാഗത്തിൽ
സദ്വിക pm, പയ്യന്നൂർ,
Hs വിഭാഗത്തിൽ വിഷാൽ p കണ്ണൂർ
എന്നിവർ നേടി,
കൂടാതെ തോമസ് ആന്റണി ഓർമ്മ വസന്തം പ്രോഗ്രാം
കേരള ചിത്രകല പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശേഖർ അയ്യന്തോൾ ഉദ്ഘാടനം ചെയ്തു,
കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ശ്രീ സിറിൽ പി ജേക്കബ് അധ്യക്ഷനായ യോഗത്തിൽ
ആർട്ടിസ്റ്റ് ദയാനന്ദൻ,
തോമസ് ആന്റണിയുടെ പത്നി മോളമ്മ തോമസ് മകൻ ഉല്ലാസ് തോമസ്
ജില്ലാ പ്രസിഡണ്ട് സിപി ജയദേവൻ, ആർട്ടിസ്റ്റ് ഫ്രസ്കോ മുരളി, ബാലകൃഷ്ണൻ കതിരൂർ
ബാബുരാജ് പുൽപ്പറ്റ എന്നിവർ പങ്കെടുത്തു
സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രോഗ്രാം കൺവീനർ ശശി താനൂർ നന്ദിയും പറഞ്ഞു
0 Comments