ad

Ticker

6/recent/ticker-posts

" ഡോക്ടറെ , എനിക്ക് ഫുട്ബാള്‍  കളിക്കാൻ പറ്റുമോ" ? ഡോക്ടറുടെ മറുപടിയില്‍ ചെറുതല്ലാത്ത ആത്മ വിശ്വാസവും  സന്തോഷവുമായി  ദൈവത്തിന് നന്ദി പറയുകയാണ് യുവാവ് .

തിരുവല്ല :കഴിഞ്ഞ ദിവസം  വീണ് പരിക്കേറ്റ് മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍  കഴിയുന്ന തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ ഇടിക്കുള ജോൺസന്റെ  ചോദ്യവും അതിനുള്ള ഡോക്ടറുടെ മറുപടിയും ആണ്  സമൂഹ  മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

 " ഡോക്ടറെ എനിക്ക് ഫുട്ബാള്‍ കളിക്കാൻ പറ്റുമോ? " എന്ന് ആകാംഷയോടെ ചോദിക്കുന്ന  ബെൻ ജോൺസന്റെ ചോദ്യത്തിന് മറുപടിയായി ട്ടാണ് " എന്ത് കൊണ്ട് പറ്റുകയില്ല. വെറും 9 മാസം കാത്തിരിക്കൂ... മോന് എല്ലാം പറ്റും... "  എന്ന് പറഞ്ഞത്.

ഓഫിസിൽ പോകുന്നതിന് മുകളിലത്തെ നിലയില്‍  നിന്നും താഴേക്ക് ഇറങ്ങുമ്പോൾ പടവുകളിൽ കാലിടറി വീണാണ് ബെൻ ജോൺസന്റെ വലത് മുട്ടിന് പരിക്ക് പറ്റിയത്.വിദഗ്ദ്ധ ചികിത്സ തേടി ഡോ.ജെഫഴ്സൺ പി.ജോർജിനെ സമീപിക്കുപ്പോഴും ആശങ്കകളും സംശയങ്ങളും ധാരാളമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം  ഐസിയുവിൽ നിന്നും  മുറിയിലെത്തിയ ബെൻ ഇടിക്കുളയ്ക്ക് ഡോക്ടർ പരമാവധി ധൈര്യം പകർന്നു.
 " നഷ്ടപ്പെട്ടതിനെക്കുറിച്ച് വിലപിക്കുന്നതിനേക്കാൾ, നമ്മുടെ കഴിവുകളോ സാഹചര്യങ്ങളോ മാറുമ്പോൾ തളരാതിരിക്കാൻ ആത്മവിശ്വാസം ഉണ്ടാകണമെന്നും എല്ലാ അനിശ്ചിതത്വങ്ങളിലും നമ്മുടെ കൂടെയുണ്ടാകുന്ന ആ അദൃശ്യശക്തിയിലുള്ള ഉറപ്പാണ്, വഴിമുട്ടിയെന്ന് തോന്നുമ്പോഴും വീണ്ടും തുടങ്ങാനുള്ള ധൈര്യവും ഊർജ്ജവും നൽകുന്ന " തെന്ന് ഡോക്ടർ ധൈര്യപ്പടുത്തി.ഒടുവിൽ  ബെൻ ഇടിക്കുളയ്ക്കും പിതാവ് ഡോ. ജോൺസൺ വി ഇടിക്കുളയ്ക്ക് ഒപ്പം ഫോട്ടോ പകർത്തുന്നതിനും തിരക്കിനിടയിലും ഡോക്ടർ  സമയം കണ്ടെത്തി.

കേരളത്തിൽ ആദ്യമായി 
ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി  നടത്തി ചരിത്രത്തിലിടം നേടിയ ഡോ ജെഫഴ്സൺ പി.ജോർജ് ജോയിൻറ്  റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടുകയും   രണ്ട് കാലിന്റെയും മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ  വിദഗ്ദ്ധനും ചങ്ങനാശേരി പീടിയേക്കൽ ഡോ ജോർജ്ജ് - ഡോ. ലീലാമ്മ ദമ്പതികളുടെ മകനും സന്ധി മാറ്റ ശസ്ത്രക്രിയയിൽ വിദഗ്ദ്ധനുമാണ്.കേരള ബ്ലാസ്റ്റേഴ്സ് ടീം മെഡിക്കൽ  ടീം ഡോക്ടർ ആയിരുന്ന ഇദ്ദേഹം.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ  പീഡിയാട്രീഷ്യനും സമരിറ്റൻ മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ.നിഷാ ജെഫേഴ്സൺ ആണ് .




സ്ക്കൂൾ പഠന കാലയളവിൽ  ബാസ്ക്കറ്റ് ബോൾ നാഷണൽ ടീമിൽ അംഗമായിരുന്നു ബെൻ ഇടിക്കുള. 2012ൽ  ആഗോള വൈഎംസിഎ യുടെ  ബാസ്കറ്റ് ബോൾ വേൾഡ് ചാലഞ്ചിന്റെ ഭാഗമായി  എടത്വ വൈഎംസിഎ സംഘടിപ്പിച്ച  പരിപാടി  ഉദ്ഘാടനം ചെയ്തത്‌ ബെൻ ജോൺസൺ ആയിരുന്നു.ഏത് സംഗീത ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് കഴിവുള്ള ബെൻ 2013ൽ ദീപിക ദിനപത്രത്തിന്റെ ആലപ്പുഴ ബ്യൂറോയുടെ ഉദ്ഘാടനത്തിന് ഗിറ്റാറിൽ  നടത്തിയ പ്രകടനത്തിന്  പ്രത്യേക അഭിനന്ദനമേറ്റ് വാങ്ങിയിരുന്നു. 2014ൽ നൂറനാട് കുഷ്ടരോഗാശുപത്രിയയിൽ ക്രിസ്തുമസ് പുതുവത്സര സംഗമത്തിൽ ബെൻ ഇടിക്കുളയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച സംഗീത  പരിപാടി അന്തേവാസികള്‍ക്ക് നവ്യാനുഭവമായിരുന്നു. കോട്ടയം സി.എം.എസ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് വാലയിൽ ആണ് എക സഹോദരൻ. ഇരുവരും ഫുട്ബാള്‍  ഇതിഹാസം മെസ്സിയുടെ  കടുത്ത ആരാധകരാണ്. കഴിഞ്ഞ ഫുട്ബോൾ ലോക കപ്പിന് മുന്നോടിയായി വീടിനും മതിലിനും അർജ്ജൻറ്റീനയുടെ പതാകയുടെ  നിറം മാറ്റിയത് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

Post a Comment

0 Comments