2025 -2026 അധ്യയന വർഷത്തിൽ സെൻറ് അലോഷ്യസ് ഹൈസ്കൂളിനെ തേടിയെത്തിയത് ത്രിമധുരമാണ് .2025 ഡിസംബർ 30ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു ടീച്ചർ, സച്ചിദാനന്ദൻ സാർ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൈസ്കൂൾ പിടിഎഅവാർഡ് സ്കൂൾപ്രതിനിധികൾക്കും രക്ഷകർത്താക്കൾക്കും കൈമാറി .2026 ഫെബ്രുവരി 14ന് ദേവമാതാ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ വച്ച് ഏറ്റവും മികച്ച ഹൈസ്കൂൾ ആയി സെൻറ് അലോഷ്യസിനെ തിരഞ്ഞെടുക്കുകയും ദേവമാതാ കോർപ്പറേറ്റ് മാനേജർ റവ ഫാദർ സന്തോഷ് മുണ്ടൻ മാണി സിഎംഐ മാനേജ്മെന്റിനും സ്കൂൾ പ്രതിനിധികൾക്കും ട്രോഫി കൈമാറുകയും ചെയ്തു ..ദേവമാതാകോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും നല്ല ക്ലീൻ ക്യാമ്പസ് ആയി സെൻറ് അലോഷ്യസിനെ തെരഞ്ഞെടുത്തു .രക്ഷാകർത്താക്കളുടെ സഹകരണത്തോടെ നിർമ്മിച്ച അലോ സോപ്പ് നിർമ്മാണത്തിൽ നിന്നും ലഭിച്ച വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. കർഷകദിനത്തിൽ നടപ്പിലാക്കിയഅടുക്കളത്തോട്ടത്തിൽ നിന്നും ലഭിച്ച പച്ചക്കറികൾ ഉച്ചക്കഞ്ഞിപ്പദ്ധതിയിലേക്ക് സംഭാവന ചെയ്തു .ഗാന്ധിജയന്തി ദിനത്തിൽ തൃശൂർ മാനസിക ആരോഗ്യ കേന്ദ്രം ശുചീകരണ പ്രവർത്തനം നടത്തി .പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന അവബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടി പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി. അതുപോലെതന്നെ നവംബർ 30ന് പാരൻസ് ഡേ വളരെ ഗംഭീരമായ രീതിയിൽ സ്കൂളിൽ ആഘോഷിക്കുകയും ചെയ്തു .ഈ പ്രവർത്തനങ്ങളാണ് മികവിന്റെ നിറവിലേക്ക് അലോഷ്യസ് ഹൈസ്കൂളിനെ ഉയർത്തിയത് . തുടർച്ചയായി 9 തവണയും 100 ശതമാനം വിജയവും 34 ഫുൾ എ പ്ലസ് കളുമായി,പഠന രംഗത്തും മികവാർന്ന നേട്ടവുമായി, 93 വർഷത്തെ പാരമ്പര്യവുമായി സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.

0 Comments