വെറും 750 രൂപക്ക് ആഡംബര ക്രൂയിസ് കപ്പൽ യാത്ര സാധ്യമാകുന്ന ഒരു സ്ഥലം കേരളത്തിലുണ്ട്. സമുദ്രോപരിതലത്തിലൂടെ സുഗമമായും സുരക്ഷിതമായും ഒരു യാത്ര. യാത്രക്കൊപ്പം ഭക്ഷണവും വിനോദ പരിപാടികളും ഡിജെ പാർട്ടിയും ലൈവ് മ്യൂസിക് പെർഫോമൻസ് അടക്കം മൊത്തത്തിൽ ഒരു ആഘോഷ വേളയാണ് ഈ കപ്പൽ സഞ്ചാരം.
750രൂപക്ക് ഈ ആഘോഷപൂർവമുള്ള കപ്പൽ യാത്ര കൊച്ചിയിൽ നിന്നാണ്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തി ഇന്ത്യയിൽ കപ്പൽ സർവീസിന് അനുമതി നൽകുന്ന ഇന്ത്യൻ രെജിസ്റ്റർ ഓഫ് ഷിപ്പിംഗ് എന്ന സ്ഥാപനത്തിന്റെ IRS ക്ലാസ്സ് സർട്ടിഫിക്കറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രൂയിസ് കെറ്റാമറൈൻ ആണ് മിനാർ ക്രൂയിസ്. IRS ക്ലാസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ സഞ്ചാരികളുമായി ഒരു ക്രൂയിസ് ഷിപ്പിന് കടൽ സഞ്ചാരം നടത്താൻ കഴിയൂ.27മീറ്റർ നീളത്തിൽ 8മീറ്റർ വീതിയിൽ രണ്ട് നിലകളിലായാണ് 150 യാത്രക്കാരെ ഒരുമിച്ചു വഹിക്കാൻ ശേഷിയുള്ള ഇരട്ട എഞ്ചിനുകളുള്ള ഈ കപ്പൽ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിച്ചത്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ കപ്പലിന്റെ യാത്ര ചർച്ചാ വിഷയമാക്കിയിരുന്നു. തുച്ഛമായ ടിക്കറ്റ് നിരക്കാണ് സാധാരണക്കാരെ ഈ കപ്പൽ സഞ്ചാരത്തിലേക്ക് ആകർഷിക്കുന്നത്. സൺറൈസ് ക്രൂയിസ്, ലഞ്ച് ക്രൂയിസ്, ഡിന്നർ ക്രൂയിസ്, സൺസറ്റ് ക്രൂയിസ് എന്നിങ്ങനെ ഉള്ള വ്യത്യസ്തമായ ക്രൂയിസുകൾക് പുറമെ കോളേജ് ട്രിപ്പ് പോലെയോ കുടുംബ ആഘോഷ പാർട്ടികൾ പോലെയോ ഉള്ള ഗ്രൂപ്പ് യാത്രകൾക്കും പാക്കേജുകൾ പ്രത്വേകമുണ്ട്. ഇത്തരം യാത്രകൾക്ക് വീണ്ടും നിരക്ക് കുറയുമെന്നതാണ് പ്രത്വേകത. മുതിർന്നവർക് 750 രൂപയും കുട്ടികൾക്ക് 400രൂപയും ആണ് ഈ പ്രീമിയം ക്രൂയിസ് ഷിപ്പിലെ ടിക്കറ്റ് നിരക്കുകൾ NASIM: +91 80890 21666 | ASHIK: +91 80890 31666 | ZINSEER: +91 80890 41666 SIDDIQUE: +91 80890 51444 | SHAFEEK: +91 80890 71444
0 Comments