ad

Ticker

6/recent/ticker-posts

കെ.എസ്. എസ് പരിശീലന ക്യാമ്പിന് നിലമ്പൂരിൽ തുടക്കം

നിലമ്പൂർ : പഠന പരിമിതിയുള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി കേരളാ സാംസ്കാരിക സംഘം (കെ.എസ്.എസ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിൽ  വെച്ച് രക്ഷിതാക്കൾക്ക് വേണ്ടി  നടത്തുന്ന സൗജന്യ പരിശീലന ക്യാമ്പിന്  നിലമ്പൂരിൽ തുടക്കമായി.
നിലമ്പൂർ ഫാത്തിമ ഗിരി ഇംഗ്ലീഷ് സ്കൂളിൽ കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി അധ്യക്ഷയായി. പ്രശസ്ത സൈക്കോളജിസ്റ്റ് കെ.സി അബ്ദുൽ മജീദ് ക്ലാസ് എടുത്തു. എം.ടി എം സുഹൈൽ, വി. ജസീം, എന്നിവർ പ്രസംഗിച്ചു.  സിസ്റ്റർ മെൽനി സ്വാഗതവും എം.ജി ബിജിമോൾ നന്ദിയും പറഞ്ഞു 

Post a Comment

0 Comments