ad

Ticker

6/recent/ticker-posts

എസ് വൈ എസ് പെരുമണ്ണ സർക്കിൾ സംഘകൃഷി വിളവെടുപ്പ് നടത്തി

"പച്ച മണ്ണിന്റെ ഗന്ധമാറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക" 
എന്ന ഷീർഷകത്തിൽ
ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക, വിഷ രഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് പെരുമണ്ണ സർക്കിൾ കമ്മിറ്റി ഇറക്കിയ സംഘകൃഷി ഒന്നാം ഘട്ടം വിളവെടുത്തു. പഞ്ചായത്തിലെ 14-ാം വാർഡ് ചിറക്കലിൽ ഒരേക്കർ സ്ഥലത്ത് ഇറക്കിയ സംഘ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌ പ്രസിഡന്റ് ബഹു :ലിബാസ് മൊയ്‌ദീൻ നിർവഹിച്ചു. കൃഷി ഓഫീസർ റിഷ്ല, അസിസ്റ്റന്റ് ഓഫീസർ മനോജ്‌,എസ് വൈ എസ്  ജില്ലാ സെക്രട്ടറി മുഹമ്മദ്‌ മാസ്റ്റർ ക്ലാരി, SYS കോട്ടക്കൽ സോൺ പ്രസിഡന്റ് ബഹു :ഖാസിം മുസ്‌ലിയാർ തെന്നല,പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദീൻ. മുസ്തഫ കളത്തിങ്ങൽ, മെമ്പർ മാരായ ഷാജു കാട്ടകത്ത്, സഫ്‌വാൻ പാപ്പാലി,ഇസ്ഹാഖ് നിസാമി ക്ലാരി, സമീർ ക്ലാരിപുത്തൂർ,മുജീബ് അഹ്സനി, മുസ്തഫ പെരുമണ്ണ, ഹബീബ് സഖാഫി, ഇസ്മാഈൽ, ഹംസക്കുട്ടി,റസാഖ്, സ്ഥലം ഉടമ ഖിള്ർ തെന്നലഎന്നിവർ പങ്കെടുത്തു.

Post a Comment

0 Comments